ഇടുക്കി തോപ്രാംകുടിയിൽ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണു മരിച്ചത്.
തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2നു ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2നു വീട്ടുവളപ്പിൽ നടക്കും. അമ്മ: രജിത. സഹോദരങ്ങൾ: വിഷ്ണുപ്രസാദ്, ശിവപ്രസാദ്.
![](https://mlozaudj56ft.i.optimole.com/w:1875/h:834/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound7777660384720569946.jpg)