25 ലക്ഷം രൂപ കബളിപ്പിച്ചു തട്ടിയെടുത്ത കേസിൽ അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : കഴിഞ്ഞ മാസം 22 ന് 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പ്രവാസിയുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ മൗവ്വൽ, പരയങ്ങാനം വീട്ടിൽ സുലൈമാൻ (51),പെരിയ സി എച്ച് ഹൗസിൽ അബ്‌ദുൽ റസാഖ് (51) എന്നിവരാണ് അറസ്റ്റിലായത്. മംഗാലാപുരം ബോ ജയ് ഭാരതി നഗറിലെ മുൻ പ്രവാസി റോമറ്റ് ഡിസൂസയുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. 2022 നവംബർ അവസാനം പ്രതികൾ താനുമായി പരിചയപ്പെടുകയും മുംബൈ ആസ്ഥാനമായി അവർ വലിയൊരു കമ്പനി നടത്തുന്നുണ്ട് എന്നും ആ കമ്പനിയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ 4 മാസത്തിനകം ഒരു കോടി രൂപ വിഹിതമായി നിക്ഷേപതുകയടക്കം തിരികെ നൽകാമെന്നും പ്രതികൾ വാഗ്ദാനം നോക്കുകയായിരുന്നു . വിശ്വാസം വരാനായി കമ്പനിയുടെ സ്റ്റോറൂമിലെ വലിയൊരു മുറിക്കകത്ത് 2000 രൂപയുടെ നിരവധി നോട്ടുകെട്ടുകൾക്കു അടുത്ത് പ്രതികൾ നിൽക്കുന്ന വീഡിയോ കാണിച്ചു.
ഇത്രയും പണം കണ്ടപ്പോൾ പ്രതികൾ പറഞ്ഞത് ശരിയാണ് എന്നു അറിയാതെ വിശ്വസിച്ചു പോയി.പ്രതികൾ വലിയൊരു കമ്പനിയുടെ ഉടമകളാണെന്നു തോന്നി.പ്രതികൾ ആവശ്യപ്പെട്ട പ്രകാരം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ അപ്പോൾത്തന്നെ നൽകി.
ബാക്കി തുക പത്ത് ദിവസത്തിനകം നിക്ഷേപിക്കാമെന്നു ഉറപ്പു കൊടുക്കുകയും ചെയ്തു. തുടർന്ന് ഒന്നാം പ്രതി നിരന്തരം വിളിച്ച് ബാക്കി തുക ഉടനെ നൽകണമെന്ന് പറഞ്ഞ് നിർബന്ധിക്കാൻ തുടങ്ങി. സുഹൃത്തുകളോടും മറ്റും കടമായി പണം വാങ്ങിയാണ്
പ്രതികൾ ആവശ്യപ്പട്ട ബാക്കി ഇരുപത് ലക്ഷം രൂപ അമ്പലത്തറയിലെ അവരുടെ കമ്പനി ഓഫീസ് എന്ന് പറഞ്ഞ വീട്ടിൽ വെച്ചു താൻ കൈമാറിയതെന്നു റോമറ്റ് ഡിസുസ പറഞ്ഞു. ഒന്നാം പ്രതിയുടെ എല്ലാ പ്രവർത്തികൾക്കും രണ്ടാം പ്രതി കൂടുമായിരുന്നു.
തുടർന്ന് നാലുമാസം കഴിഞ്ഞിട്ടും പണം ആവശ്യപ്പെട്ട് പ്രതിയെ വിളിച്ചപ്പോൾ പല ഒഴിവുകഴിവുകളും പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് പ്രതികൾ കോടികളുടെ വ്യാജ കറൻസിയുമായി അമ്പലത്തറ ൽ നൽകിയ പരാതിയിൽ പറഞ്ഞു .പ്രതികളെ അമ്പലത്തറ എസ് ഐ.കെ. ലതീഷ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page