കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി മുറ്റത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ മാവു മരത്തിന്റെ വലിയ ചില്ല പൊട്ടി വീണു. മരത്തിനു കീഴില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. മരത്തിന്റെ കൂറ്റന്‍ ചില്ല പൊട്ടുന്നതിന്റെ ശബ്ദം കേട്ട സെക്യൂരിറ്റി ജീവനക്കാരും മറ്റും ഓടി രക്ഷപ്പെടാന്‍ വിളിച്ചു ബഹളംവയ്ക്കുകയായിരുന്നു. പകുതി പൊട്ടിയ ചില്ല പെട്ടന്ന് വീഴാതെ സാവധാനം വീണു കൊണ്ടിരിക്കെ എല്ലാവരും ഓടി രക്ഷപ്പെട്ടു. മരത്തിനു കീഴില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങല്‍ മാറ്റാന്‍ കഴിഞ്ഞതും നാശ നഷ്ടം ഒഴിവാക്കി. മരത്തിന്റെ കാലപ്പഴക്കവും ചില്ല ദ്രവിച്ചതുമാണ് അപകടത്തിന് ഇടയാക്കിയത്.