റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് എസ്ഐ ചമഞ്ഞ യുവതി അറസ്റ്റില്‍. തെലുങ്കാന, നര്ക്കേട്ട്പള്ളി സ്വദേശിനിയായ ജഡല മാളവിക (25)യാണ് നല്‍ക്കൊണ്ട പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹനിശ്ചയമായിരുന്നു, പ്രസ്തുത ചടങ്ങില്‍ പ്രതിശ്രുത വധു പൊലീസ് യൂണിഫോമില്‍ എത്തിയതില്‍ പ്രതിശ്രുത വരനു പന്തികേട് തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് പുറത്താവുകയും ചെയ്തു. രസതന്ത്രത്തില്‍ ബിരുദധാരിയായ മാളവിക 2018 ല്‍ ആര്‍പിഎഫ് എസ്ഐ റിക്രൂട്ട്മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. എന്നാല്‍ അടങ്ങാന്‍ കൂട്ടാക്കാതിരുന്ന മാളവിക ഒരു വര്‍ഷമായി വ്യാജ എസ്ഐ ആയി വിലസുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
![](https://mlozaudj56ft.i.optimole.com/w:721/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/jail-khd.jpg)