കണ്ണൂര്‍: ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജിന്റെ ഭാര്യ പി.കെ ഇന്ദിരയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്നതായി കാണിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. പി.കെ ഇന്ദിരയുടെ പരാതിയിന്മേല് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ സമിതി അംഗവും തിരുവനന്തപുരം ഡിസിസി അംഗവുമായ ജോസഫ് ഡിക്രൂസിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് ഇന്ദിര ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പം ഒരു സ്ത്രീ ഇരുന്നു സംസാരിക്കുന്ന ചിത്രത്തില്‍ തലയുടെ ഭാഗത്ത് തന്റെ ചിത്രം കൃത്യമായി ചേര്‍ത്താണ് വ്യാജചിത്രം ഉണ്ടാക്കിയതെന്ന് പരാതിയില്‍ പറഞ്ഞു. കൃത്രിമ ചിത്രം ഉണ്ടാക്കി കലാപത്തിനു ശ്രമിച്ചുവെന്നതിന് ഐടി ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)