കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഏഴാം തരം വിദ്യാര്‍ത്ഥി

കാസര്‍കോട്: കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് സത്യസന്ധത തെളിയിച്ച് ഏഴാം തരം വിദ്യാര്‍ത്ഥി. നീലേശ്വരം സെന്റ് ആന്റ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും വിനോദിന്റെ മകനുമായ ശ്രീശിവനാണ് കളഞ്ഞ് കിട്ടിയ പേഴ്‌സ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമസ്ഥന് കൈമാറി മാതൃകയായത്.
ശനിയാഴ്ച രാവിലെയാണ് നീലേശ്വരം കുഞ്ഞിപ്പുളിക്കാലില്‍ വെച്ച് പണമടങ്ങിയ പേഴ്‌സ് ശ്രീശിവന് ലഭിച്ചത്. കുട്ടി ഉടനടി നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 7000 രൂപ അടങ്ങിയ പേഴ്‌സ് ആണ് വിദ്യാര്‍ഥിക്ക് കളഞ്ഞു കിട്ടിയത്. സ്റ്റേഷന്‍ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെവി രമേശന്‍, പിആര്‍ഒ കെവി പ്രദീപ് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ഉടമസ്ഥനെ കണ്ടെത്തി. പേഴ്‌സ് നഷ്ടപ്പെട്ട പിലിക്കോട് വയല്‍ സ്വദേശി കെവി പ്രമോദിനെ ഉടനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയുംചെയ്തു. കുട്ടി തന്നെ സ്റ്റേഷനില്‍ വച്ച് ഉടസ്ഥന് പേഴ്‌സ് കൈമാറി. സത്യസന്ധത കാട്ടിയ ശ്രീശിവനെ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page