കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീഴാതിരിക്കാന്‍ പിന്നോട്ട് നീങ്ങിയ ക്ഷേത്ര ആചാരസ്ഥാനികന്‍ കുഴിയില്‍ വീണ് മരിച്ചു

കാസര്‍കോട്: കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീഴാതിരിക്കാന്‍ പിന്നോട്ട് നീങ്ങിയ ക്ഷേത്ര ആചാരസ്ഥാനികന്‍ കുഴിയില്‍ വീണ് മരിച്ചു. ചീമേനി പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശി എം.കുഞ്ഞിരാമന്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള തോട്ടത്തില്‍ കവുങ്ങ് വെട്ടി മുറിച്ചുമാറ്റുമ്പോഴാണ് സംഭവം. ദേഹത്ത് വീഴാതിരിക്കാന്‍ പിന്നോട്ട് നീങ്ങുമ്പോഴാണ് കുഴിയില്‍ വീണത്. കുഴിയിലെ കല്ലില്‍ തലയിടിച്ച് വീണ സ്ഥാനീകനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ചീര്‍ക്കുളം ഭാസ്‌കര കുമ്പള സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. കള്ളപ്പാത്തി പൊതുശ്മശാനത്തില്‍ സംസ്‌കാരം. ഭാര്യ: മീനാക്ഷി. മക്കള്‍: രാമകൃഷ്ണന്‍, രാധിക, ഗിരിജ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page