വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കേ അജ്ഞാതരുടെ വെടിയേറ്റ് യുവാവ് മരിച്ചു. കര്‍ണാടക ബ്രഹ്മവാര്‍
ബാര്ക്കൂരിലെ ഹനേഹള്ളിയിലാണ് സംഭവം. കൃഷ്ണ (38) ആണ് മരിച്ചത്. ഹനേഹള്ളിയിലെ വീട്ടില്‍ കൃഷ്ണ തനിച്ചായിരുന്നു താമസം. ശനിയാഴ്ച രാത്രി 9.30 ഓടെ അത്താഴം കഴിക്കുന്നതിനിടെയാണ് അക്രമികള്‍ എത്തിയത്. വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വെടിയൊച്ചകള്‍ കേട്ട പരിസരവാസികള്‍ പടക്കമാകാം എന്ന് കരുതി അത് കാര്യമാക്കിയില്ല. ഞായറാഴ്ച രാവിലെ വീടിന് സമീപം എത്തിയപ്പോഴാണ് കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു കൃഷ്ണ. വിവരമറിഞ്ഞ് ഉഡുപ്പി എസ്പി ഡോ.അരുണ്‍ കെ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബ്രഹ്മവാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)