കാസര്‍കോട്: ഉത്സവ സ്ഥലത്ത് പാചകത്തിനു സഹായിയായി നിന്ന ആണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 15 കാരന്റെ പരാതിയില്‍ പള്ളഞ്ചിയിലെ സതീശനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു ദൈവസ്ഥാനത്തു നടന്ന ഉത്സവത്തിനു ഭക്ഷണം പാകം ചെയ്യാന്‍ എത്തിയതായിരുന്നു സതീശന്. ഇവിടെ പരാതിക്കാരനായ കുട്ടിയടക്കമുള്ളവര്‍ ഭക്ഷണം പാകം ചെയ്യാന്‍ സഹായിച്ചിരുന്നു. ഭക്ഷണം ഉണ്ടാക്കിയശേഷം കുട്ടിയെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവം കാണിച്ചു തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായാണ് പരാതി.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)