ജനനേന്ദ്രിയത്തില്‍ തിളച്ച സോസ് ഒഴിച്ച് യുവാവിനെ കൊന്നു; അമ്മയ്ക്ക് പിന്നാലെ മൂത്ത സഹോദരനും 100 വര്‍ഷം തടവുശിക്ഷ

ഓട്ടിസം ബാധിച്ച സഹോദരനെ ജനനേന്ദ്രിയത്തില്‍ തിളച്ച സോസ് ഒഴിച്ച് കൊന്ന കേസില്‍ അമ്മയ്ക്ക് കൂട്ടുനിന്ന ചേട്ടനും 100 വര്‍ഷം തടവുശിക്ഷ. ഓട്ടിസം ബാധിച്ച തിമോത്തി ഫെര്‍ഗുസണ്‍ എന്ന 15 കാരനെയാണ് അമ്മ ഷാന്‍ഡ വാന്‍ഡര്‍ ആര്‍ക്കും (44) മൂത്ത സഹോദരന്‍ പോള്‍ ഫെര്‍ഗുസനും ചേര്‍ന്ന് 2022 ജൂലൈ മാസത്തില്‍ കൊന്നത്. കേസില്‍ മൂത്ത സഹോദരന്‍ പോള്‍ ഫെര്‍ഗുസനാണ് 100 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ അമ്മയ്ക്ക് യുഎസ് കോടതി ജീവിതകാലം മുഴുവന്‍ പരോളില്ലാത്ത തടവുശിക്ഷ വിധിച്ചിരുന്നു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പോള്‍ സഹോദരന്‍ തിമോത്തിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. തിമോത്തിയുടെ ജനനേന്ദ്രിയത്തില്‍ തിളച്ച സോസ് ഒഴിച്ചതിന് തെളിവായി അമ്മയും പോളും നടത്തിയ മൊബൈല്‍ സന്ദേശവും അന്വേഷണ ഏജന്‍സി കണ്ടെടുത്തിരുന്നു. ഇത് പ്രധാന തെളിവായി സ്വീകരിച്ചാണ് മിഷിഗണ്‍ കോടതി ജഡ്ജ് മാത്യു കസെല്‍ ശിക്ഷ വിധിച്ചത്. മരിക്കുമ്പോള്‍ 32 കിലോ മാത്രമായിരുന്നു തിമോത്തിയുടെ തൂക്കം. ബ്രഡിനൊപ്പം തിളച്ച സോസ് കഴിപ്പിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിപ്പിക്കുക, ഭക്ഷണം നല്‍കാതെ പൂട്ടിയിടുക തുടങ്ങിയ ക്രൂരതകള്‍ ഇയാള്‍ നടത്തി. കൂടാതെ തിളച്ച സോസ് സഹോദരന്റെ ജനനേന്ദ്രിയത്തില്‍ ഒഴിച്ച് മാരകമായി പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page