ലോകത്തിലെ “10 മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളിൽ” നമ്മുടെ സ്വന്തം ചിക്കൻ 65 സ്ഥാനം പിടിച്ചു

ഒരു നോൺ വെജിറ്റേറിയന്റെ ഹൃദയത്തിലേക്കുള്ള വഴി ഉറപ്പായും ചിക്കൻ വിഭവങ്ങള്‍ തന്നെയാണ്. വറുത്ത ചിക്കൻ ആണെങ്കിൽ, ലക്ഷ്യസ്ഥാനത്തെക്കുള്ള വിജയ നിരക്ക് വളരെ ഉയർന്നതായിരിക്കും.ആദ്യ കടിയില്‍ പൊട്ടുകയും പിന്നീട് സ്വാദുള്ള ജ്യൂസി മാംസത്തിലേക്ക് വഴിമാറുകയും ചെയ്യുന്ന കറുമുറാന്ന് ഉള്ള ഇറച്ചി പൊരിച്ചതിനേക്കാള്‍ മികച്ചത് എന്താണ്? ക്രിസ്പി ഫ്രൈഡ് ചിക്കൻ ലോകമെമ്പാടും ജനപ്രിയമാണ്, ഓരോ പ്രദേശത്തിനും ഈ ആഹ്ലാദം തയ്യാറാക്കാൻ അതിന്റേതായ വഴിയുണ്ട്. ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ “10 മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ” ലിസ്റ്റ് പുറത്തിറക്കി. ഈ അഭിമാനകരമായ പട്ടികയിൽ ഇടം നേടാന്‍ ഇന്ത്യക്കും കഴിഞ്ഞു. ചെന്നൈയിൽ നിന്ന് ഉത്ഭവിച്ച എരിവും, ആഴത്തിൽ വറുത്തതുമായ ചിക്കൻ 65 ആണ് ആഗോള പാചക രംഗത്ത് മുദ്ര പതിപ്പിച്ചത്. ചിക്കൻ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട ചിക്കൻ 65 അങ്ങനെ രാജ്യത്തിന് അഭിമാനമായി. 4.3 നക്ഷത്രങ്ങൾ നേടി ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ പത്താം സ്ഥാനത്താണ് ഇന്ത്യ.ചിക്കൻ 65 എന്ന പേര്, അതിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകൾ ഉണ്ട്. ചിക്കൻ 65 ന്റെ ഉത്ഭവം 1965 മുതലാണെന്ന് ചിലർ പറയുന്നു, തമിഴ്‌നാട്ടിലെ പാചക പ്രതിഭയായ എഎം ബുഹാരി തന്റെ മാന്ത്രിക വടി വീശി ഈ മാസ്റ്റർപീസ് സൃഷ്ടിച്ചതാണ് എന്ന് ചിലര്‍. മറ്റ് സിദ്ധാന്തങ്ങൾ വിഭവത്തിൽ 65 മുളക് അടങ്ങിയിട്ടുണ്ടെന്നോ അല്ലെങ്കിൽ മാംസം 65 ദിവസം പ്രായമുള്ള കോഴികളിൽ നിന്നാണെന്നോ എന്നൊക്കെയാണ്. അതിന്റെ ഉത്ഭവം പരിഗണിക്കാതെ തന്നെ, ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും അവരുടേതായ രുചികരമായ പതിപ്പുണ്ട്. ഉദാഹരണത്തിന്, കർണാടകയില്‍ ചിക്കൻ 65 വറുത്ത തേങ്ങ കൊണ്ട് അലങ്കരിക്കുന്നു, അതേസമയം, ആന്ധ്രയില്‍ ‘ഡീപ് ഫ്രൈ’ ചെയ്യുന്നതിനുപകരം നന്നായി വേവിക്കുന്നു. എന്നാൽ സാധാരണയായി, ചിക്കൻ 65 ചൂടുള്ള ചുവന്ന സോസ്സിനൊപ്പമാണ് വിളമ്പുന്നത്. 10 മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചതോടെ ചിക്കൻ 65 ന്റെ ജനപ്രീതി കുതിച്ചുയർന്നിരിക്കുകയാണ്.പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് അഞ്ചില്‍ 4.6 നക്ഷത്രങ്ങൾ നേടിയ അയാം ഗൊറെംഗുള്ള എന്ന ഇന്തോനേഷ്യന്‍ വിഭവമാണ്. പട്ടികയിൽ ആറാം സ്ഥാനവും ഉള്ളതിനാൽ, അതിശയകരമായ ചില ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ ഇന്തോനേഷ്യയിലുണ്ട് എന്ന് മനസിലാകും.
4.5 നക്ഷത്രങ്ങളുള്ള തായ്‌വാനീസ് പോപ്‌കോൺ ചിക്കൻ രണ്ടാംസ്ഥാനത്ത്. ഭൂരിഭാഗം വിഭവങ്ങളും 4.4 നക്ഷത്രങ്ങൾ നേടി. രുചികരമായ അമേരിക്കൻ ശൈലിയിലുള്ള ഫ്രൈഡ് ചിക്കൻ 4.4 നക്ഷത്രങ്ങളുമായി മൂന്നാം സ്ഥാനത്താണ്. അടുത്തതായി, ചൈനയുടെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്ന് 4.4 നക്ഷത്രങ്ങളുള്ള ഫ്രൈഡ് ചിക്കൻ. ഉക്രെയ്നിൽ നിന്നുള്ള ചിക്കൻ കീവ്, ഇന്തോനേഷ്യയുടെ കിഴക്കൻ ജാവയിൽ നിന്നുള്ള അയാം പെന്യെറ്റ്, റഷ്യയിൽ നിന്നുള്ള പൊജാർസ്കയ കോട്ലെറ്റ, ഓസ്ട്രിയയിലെ വിയന്നയിൽ നിന്നുള്ള ബാക്ക്ഹെൻഡൽ തുടങ്ങിയ വിഭവങ്ങളും 4.4 സ്റ്റാർ നേടി. അമേരിക്കയിലെ നാഷ്‌വില്ലെയിൽ നിന്നുള്ള അമേരിക്കൻ ശൈലിയിലുള്ള ഹോട്ട് ചിക്കൻ 4.3 നക്ഷത്രങ്ങളുമായി ഒമ്പതാം സ്ഥാനത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page