മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം; വിഴിഞ്ഞം മേയില്‍ തുറക്കും, അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ 500 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ടൂറിസം, തുറമുഖ വികസനം, വ്യവസായം മേഖലയ്ക്ക് ഊന്നല്‍ നല്‍കും. പൊതു സ്വകാര്യ നിക്ഷേപ പരിധി ഉയര്‍ത്തും. ശാസ്ത്ര സാങ്കേതിക മേഖലയെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു.
ദേശീയപാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിലാണെന്ന്‌ മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം മെയ് മാസത്തിൽ തുറക്കും. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ പരിഗണിക്കും. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന നൽകും. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും വിഴിഞ്ഞത്ത് പൂര്‍ത്തിയായി. വികസന തുറമുഖമാണ് വിഴിഞ്ഞം. ഔട്ടര്‍ റിംഗ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കി. വിഴിഞ്ഞത്തെ അതിദരിദ്രര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു. റെയിൽവേ വികസനത്തിൽ കേന്ദ്രം കേരളത്തെ തുടർച്ചയായി അവഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ റെയിൽ നടപ്പാക്കുന്നതിനായി ശ്രമം തുടരുമെന്നും ധനമന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എട്ട് വര്‍ഷം മുന്‍പ് കണ്ട കേരളമല്ല ഇന്നത്തേത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ശ്രമിക്കും. കേരളത്തിന്റെ വികസന കുതിപ്പിനൊപ്പം എത്താന്‍ റെയില്‍വേയ്ക്ക് കഴിയുന്നില്ലെന്നും ധനമന്ത്രി പറയുന്നു.

കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കും. പുതുതലമുറ നിക്ഷേപ മാതൃകകള്‍ സ്വീകരിക്കും.
മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി ; ടൂറിസം മേഖലയിൽ പുതിയ നിക്ഷേപങ്ങൾ.
തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പ​ദ്ധതിയായ പുനർ​ഗേഹത്തിന് 40 കോടി.
ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കും.
സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും.
പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഊന്നൽ നൽകും.
കായിക സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും.
ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചു.
സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിക്കും.
ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ.
എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം പണിയും.
സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും.

റബ്ബർ താങ്ങുവില 10 രൂപ കൂട്ടി.
ശബരിമല മാസ്റ്റർപ്ലാൻ 27.6 കോടി.
നാളികേര വികസനപദ്ധതിക്ക് 46 കോടി.
കേരളീയം തുടരും. ഇതിനായി 10 കോടി രൂപ അനുവദിച്ചു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page