സ്കൂളിൽ വച്ച് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചര വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: സ്കൂളില്‍ കളിക്കുന്ന സമയത്ത് വീണ് പരിക്ക് പറ്റി ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരൻ മരിച്ചു. പത്തനംതിട്ട റാന്നിയില്‍ പ്ലാങ്കമണ്‍ ഗവ: എല്‍ പി സ്കൂള്‍ വിദ്യാർത്ഥി ആരോണ്‍ വി.വർഗീസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സ്കൂളില്‍ വീണ് ആരോണിന് പരിക്ക് പറ്റിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം . അസ്വാഭാവിക മരണത്തിനു റാന്നി പോലീസ് കേസ് എടുത്തു.

ഇന്നലെ വൈകിട്ട് സ്കൂളില്‍ കൂട്ടുകാർക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടർന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വെച്ച്‌ കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ വർദ്ധിക്കുകയും കൂടുതല്‍ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെ വെച്ച്‌ പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page