നിര്‍മ്മാണം നടക്കുന്ന വീടിനകത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ നിര്‍മ്മാണം നടക്കുന്ന വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
രാവണീശ്വരം സ്വദേശി കുഞ്ഞിരാമന്റെ മകന്‍ എം.സുരേഷ് (31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഇരുനില വീടിന്റെ രണ്ടാം നിലയിലെ ഹാളിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞങ്ങാട് വേങ്ങച്ചേരി കോംപ്ലക്‌സിലെ കടയിലെ ജീവനക്കാരനായിരുന്നു. ഹൊസുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page