ഇതര സംസ്ഥാന തൊഴിലാളിയുടെ ആറുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പെൺകുട്ടിയെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ മത്‌സ്യതൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു

കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളിയുടെ ആറുവയസുളള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മത്‌സ്യതൊഴിലാളി അറസ്റ്റില്‍. പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്‌സ്യതൊഴിലാളിയുമായ വി.പി ഫൈസലിനെ(61)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെയാണ്‌ കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ടൗണില്‍ ആക്രി സാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന ആസാം സ്വദേശിയുടെ മകളെയാണ്‌ ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തു പോയിരുന്നു.ഈ സമയം ഫൈസല്‍ ആറുവയസുകാരിയെ സ്വന്തം ക്വാര്‍ട്ടേഴ്‌സിലേക്ക്‌ വിളിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടികരഞ്ഞു ബഹളംവെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ അയല്‍വാസികളാണ്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ തടഞ്ഞുവെച്ചു കണ്ണൂര്‍ ടൗണ്‍ പൊലിസിനെ വിളിച്ചു വരുത്തികൈമാറിയത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page