കാസർകോട്: കാസർകോട് ജില്ലയിൽ വീണ്ടും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഇരിയ കിഴക്കേ വീട്ടില്‍ കെ.അജീഷ്, അമ്പലത്തറ, പാറപ്പള്ളിയിലെ ബി.നസീര്‍ എന്നിവരെയാണ് ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ കെ.എന്‍.ലക്ഷ്മണന്‍, ബീറ്റ് ഓഫീസര്‍മാരായ കെ.വിശാഖ്, വി.യദുകൃഷ്ണന്‍, അപര്‍ണ്ണ ചന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കരിന്തളം, കയനിയില്‍ നിന്നു 50 കിലോ ചന്ദന മരം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. അടുത്തിടെ ബേഡകത്ത് വീട്ടുവളപ്പിലെ ചന്ദനമരം മോഷ്ടിച്ച സംഭവത്തിൽ 4 പേർ പിടിയിലായിരുന്നു. വീട്ടുവളപ്പിലെ 30 വർഷത്തിലേറെ പഴക്കമുള്ള ചന്ദന മരമാണ് മുറിച്ച് കടത്തിയത്.