അസമയത്ത് അമ്മയും കൈകുഞ്ഞുങ്ങളും റെയില്‍വേ ട്രാക്കില്‍! ആത്മഹത്യയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്

കാസര്‍കോട്: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഒരു അമ്മ കൈകുഞ്ഞുങ്ങളുമായി പോയത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ഈ കുടുംബം തിരികെ ജീവിതത്തിലേക്ക്. നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് യുവതി കൈക്കുഞ്ഞുങ്ങളുമായി ആത്മഹത്യചെയ്യാനെത്തിയത്. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഓട്ടോയില്‍ ഇവര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് എത്തുകയായിരുന്നു. കുട്ടികളുടെ കരച്ചിലും യുവതിയുടെ പെരുമാറ്റവും കണ്ട ഓട്ടോ ഡ്രൈവര്‍ ഇക്കാര്യം ഉടന്‍ പൊലീസിനെ അറിയിച്ചു. അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വിശാഖ് ടി വിനോദ് കുമാറും, ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണന്‍, അജിത്ത് കുമാര്‍ ജയേഷ്, ഹോംഗാര്‍ഡ് പ്രവീണ്‍ എന്നവരും ചേര്‍ന്ന് പേരാലിലും നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും റെയില്‍വേ ട്രാക്കുകളിലും പരിശോധന നടത്തി. അപ്പോഴാണ് റെയില്‍വേ സ്റ്റേഷനില്‍ അല്‍പം നിന്നും മാറി ട്രാക്കില്‍ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറില്‍ ചേര്‍ത്തുപിടിച്ചും മറ്റേ കുഞ്ഞിനെ ചേര്‍ത്തുരുത്തിയും കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കണ്ടത്. ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ച് അവരെ സ്റ്റേഷനിലെത്തിച്ചു. ആത്മഹത്യ ശ്രമത്തില്‍ നിന്ന് പറഞ്ഞ് പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിന്റെ ചാരിദാര്‍ത്ഥ്യത്തിലാണ് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page