യുവകവി വീടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: യുവകവിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവിനാല്‍ ഐക്കര വീട്ടില്‍ ജി ഹരിലാല്‍(43) ആണ് മരിച്ചത്. വള്ളികുന്നം മഠത്തിലയ്യത്ത് ജങ്ഷനു സമീപം കളീക്കല്‍ തെക്കതില്‍ വീട്ടിലാണ് ഹരിലാല്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തംഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി.തുടര്‍ന്ന് കതക് ചവിട്ടി പൊളിച്ച്‌ അകത്ത് കടന്നപ്പോള്‍ സോഫയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹരിലാല്‍ കരള്‍ രോഗ ബാധിതനായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഹരിലാലിൻ്റെ  ഒരു കിളിയായിരുന്നെങ്കില്‍ ഞാൻ   എന്ന കവിത സമൂഹ മാധ്യമങ്ങളിൽ ഏറെ  ശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page