കാസര്‍കോട്: ആസിഡ് അകത്ത് ചെന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മ മരിച്ചു. കൊല്ലംപാറ പയങ്കുളം സ്വദേസിനി എന്‍. ശാന്ത (56 )ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട് പരിസരത്ത് ആസിഡ് കഴിച്ച് അവശനിലയില്‍ കാണപ്പെട്ട ശാന്തയെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു. ഭര്‍ത്താവ് പരേതനായ അമ്പൂഞ്ഞി. മകള്‍: സൗമ്യ. മരുമകന്‍ ഗോപാലകൃഷ്ണന്‍ (പാലായി). സഹോദരങ്ങള്‍: പൂമണി, പ്രകാശന്‍.