കാനം ഇനി കനല്‍ ഓര്‍മ്മ; രാഷ്ട്രീയ കേരളം വിടചൊല്ലി

കൊല്ലം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളത്തിന്റെ അന്ത്യാഞ്ജലി. കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മകന്‍ സന്ദീപ് ചിതയ്ക്ക് തീക്കൊളുത്തി. പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ അടക്കം പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ലാല്‍സലാം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ നേതാക്കളായ ബിനോയ് വിശ്വം, പ്രകാശ് ബാബു, മന്ത്രിമാരായ കെ രാജന്‍, പ്രസാദ്, ചിഞ്ചുറാണി, അസി.സെക്രട്ടറി ഇ ചന്ദ്രശേഖറന്‍, കെ.ഇ ഇസ്മയില്‍ സി.പി.എം നേതാക്കളായ എം.വി ഗോവിന്ദന്‍, എം.എ ബേബി, ഇ.പി ജയരാജന്‍, ഇളമരം കരീം, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പൊതുദര്‍ശനത്തിനെത്തിയിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാനെത്തിയ പ്രവര്‍ത്തകരും നാട്ടുകാരും മുദ്രാവാക്യം വിളി ഉയര്‍ത്തി അന്ത്യാഭിവാദ്യമര്‍പ്പിച്ചു. തുടര്‍ന്ന് സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. വിവിധ പാര്‍ടി നേതാക്കള്‍ പ്രിയപ്പെട്ട നേതാവിനെ ചടങ്ങില്‍ അനുസ്മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page