മംഗളൂരു: ഉജിരെ കോളേജ് റോഡില്‍ ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.ഉജിരെ കോളേജിലെ മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയും കല്‍മഞ്ച ഗ്രാമത്തിലെ കരിയനേല സ്വദേശിയുമായ ദീക്ഷിത് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ദീക്ഷിത് കോളേജില്‍ പോയിരുന്നു. ഉച്ചഭക്ഷണ ഇടവേളയില്‍ കാമ്പസിന് പുറത്ത് വന്നിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കോളേജിലേക്ക് മടങ്ങുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.അസ്വാഭാവിക മരണത്തിന് കേസെടുത്തു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)