കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 13 കാരന് മരിച്ചു. അമ്പലത്തറ ബിതിയാലിലെ സുമതിയുടെയും എണ്ണപ്പാറയിലെ മോഹനന്റെയും മകന് മിഥുന് മരിച്ചത്. മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മരണം. ഒരു മാസത്തോളമായി വെന്റിലേറ്ററിലായിരുന്നു. ജന്മനാ കിടപ്പുരോഗിയായിരുന്നു. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ നടത്തി വന്നത്. പത്ത് മാസം പ്രായമായിരിക്കെ ഇവരുടെ മൂത്ത ഒരു കുട്ടി നേരത്തേ മരണപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് അമ്പലത്തറ സ്നേഹവീട്ടില്‍ പൊതു ദര്‍ശനത്തിനു വെക്കും. എണ്ണപ്പാറയിലെ പിതാവിന്റെ വീട്ടില്‍ സംസ്ക്കാരം നടക്കും. സഹോദരന് നിതിന്‍.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)