പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവും 50,000 രൂപ പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ട് ജഡ്ജി രമ്യ മേനോനാണ് ശിക്ഷ വിധിച്ചത്. ഈടാക്കുന്ന 50,000 രൂപ പിഴത്തുക രണ്ട് അതിജീവിതകൾക്കും നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ. 2022 ജൂലൈ നാലിനായിരുന്നു സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർഥിനികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു. വിചാരണ വേളയിൽ കേസിൽ 21 സാക്ഷികളെ വിസ്തരിച്ചിരുന്നു.വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി കോടതി ശ്രീജിത്ത് രവിക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, നിലവിൽ അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page