റവ. ജെയിംസ് കെ. ജോണ്‍ അതിഥിയായെത്തുന്നു; ‘സ്വര്‍ഗ്ഗീയനാദം’ ലൈവ് സ്ട്രീമിംഗ് സംഗീത പരിപാടി ഇന്ന്

പി പി ചെറിയാന്‍

അറ്റ്‌ലാന്റാ: സംഗീതത്തിലൂടെയും വചനത്തിലൂടെയും വിശ്വാസികളെ ഒന്നിപ്പിക്കുന്ന ‘സ്വര്‍ഗ്ഗീയനാദം’ ലൈവ് സ്ട്രീമിംഗ് സംഗീത പരിപാടി വെള്ളിയാഴ്ച നടക്കും. പരിപാടിയിലെ ‘ഫേസ് ടു ഫേസ്’ ടെക്‌സസിലെ ലുബ്ബോക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, സാന്‍ അന്റോണിയോ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ വികാരി റവ. ജെയിംസ് കെ. ജോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഡാളസ് സമയം വെള്ളിയാഴ്ച
രാത്രി 8:00 മണി (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 6:30 )
സൂം മീറ്റിംഗ് ഐഡി: 769 374 4841. പാസ്വേഡ്:MUSIC
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍:
ഡോ. സൂസന്‍ അലക്‌സ്, മാത്യു സാമുവല്‍, സണ്ണി, സാബു, അജി, സിജി, റിട്ടു, മേഴ്സി, ഇഷ വിനിഷ്.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെയും വിശ്വാസികളെയും ആത്മീയ സംഗീത വിരുന്നിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page