‘ഭര്‍ത്താവിനോടു സ്നേഹം മാത്രം’; കുറിപ്പെഴുതി യുവതി ജീവനൊടുക്കി

കൊല്ലം : യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരവിപുരത്ത് ഭരണിക്കാവിലെ അഫ്സലിന്റെ ഭാര്യ സായ(26)യാണ് മരിച്ചത്. വീട്ടിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭര്‍ത്താവിനോടു സ്നേഹം മാത്രമേ ഉള്ളുവെന്നു കുറിപ്പില്‍ പറയുന്നു. പത്തനാപുരത്താണ് സായയുടെ വീട്. വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page