വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇതാണ്

ന്യൂഡൽഹി: വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലെ നിരക്കുകളില്‍ ഇന്നു മുതൽ മാറ്റം. സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. ഇന്നുമുതൽ ഇന്ത്യയിൽ യൂട്ടിലിറ്റി മെസേജിനും ഓരോ സർവീസ് മെസേജിനും 11.5 പൈസ നിരക്ക് ഈടാക്കുമെന്നാണ് മെറ്റയുടെ അറിയിപ്പ്. അതായത് വാണിജ്യ സ‍ർവീസുകളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ ഇനി പൂർണമായും സൗജന്യമായി ലഭിക്കില്ല. ഇതുവരെ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താവില്‍നിന്ന് സന്ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സൗജന്യമായി മറുപടി നല്‍കാന്‍ സാധിച്ചിരുന്നു. ഉത്പന്നങ്ങളെക്കുറിച്ചോ ഓര്‍ഡറുകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതും ഓര്‍ഡര്‍ സ്ഥിരീകരണങ്ങളും ഡെലിവറി അപ്ഡേറ്റുകള്‍ അയക്കുന്നതും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍, ഈ 24 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ അയക്കുന്ന ഓര്‍ഡര്‍ അപ്ഡേറ്റുകള്‍ക്കും മറ്റ് യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങളില്‍നിന്ന് മെറ്റ ഫീസ് ഈടാക്കിതുടങ്ങും. വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് പ്രതിമാസം 1000 സൗജന്യ സർവീസ് മെസേജുകൾ ലഭിക്കും. ഇതിന് ശേഷം വരുന്ന അധിക സർവീസ് മെസേജുകൾക്ക് അധിക നിരക്ക് ഈടാക്കും. ജിഎസ്ടി ഇല്ലാതെ, ഓരോ സന്ദേശത്തിനും 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ ഇത് 0.136 രൂപയായി വരും. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ, ഓർഡർ അപ്ഡേറ്റുകൾ, ഡെലിവറി വിവരങ്ങൾ, ബുക്കിങുകൾ, പേയ്മെന്റുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്ന കമ്പനികളെ ഈ മാറ്റം ബാധിക്കും. അതേ സമയം സാധാരണ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ഈ നിരക്ക് വർദ്ധനവ് ബാധിക്കില്ല. ബിസിനസ്സ് അക്കൗണ്ടുകളിലേക്ക് സന്ദേശം അയക്കുന്നതിനോ അവരിൽ നിന്ന് മറുപടികൾ സ്വീകരിക്കുന്നതിനോ ഉപഭോക്താക്കൾ പണം നൽകേണ്ടതില്ല. ബിസിനസ്സുകൾക്ക് മാത്രമാണ് ഈ പുതുക്കിയ നിരക്കുകൾ ബാധകമാകുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page