50ല്‍ പരം കവര്‍ച്ചാകേസുകളിലെ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി 50ല്‍പ്പരം മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ഉളിക്കല്‍ മണ്ഡപപറമ്പ് തെക്കേയില്‍ ഹൗസിലെ ടിഎ സലീമി(44)നെയാണ് റൂറല്‍ എസ്പി ഉമേശ് ഗോയലിന്റെ മേല്‍നോട്ടത്തില്‍ ഇരിട്ടി ഡിവൈ.എസ്.പി പി.കെ. ധനഞ്ജയ ബാബുവും സംഘവും അറസ്റ്റു ചെയ്തത്. ജുലായ് മാസത്തില്‍ ഇരിട്ടിയിലെ ബേക്കറി കട എന്നിവിടങ്ങളില്‍ നിന്നായി 52,000 രൂപ കവര്‍ച്ച ചെയ്തതാണ് സലിം പ്രതിയായ ഒടുവിലത്തെ മോഷണക്കേസ്. 2006 മുതല്‍ കവര്‍ച്ച തുടങ്ങിയ സലീമിനെതിരെ കൂടുതല്‍ കേസുകള്‍ ഉള്ളത് കര്‍ണ്ണാടകയിലാണ്. ഇരിട്ടി സിഐ കെപി ദിനേശന്‍, എസ്‌ഐമാരായ സി. സനിത്ത്, ശ്രീനാഥ്, എഎസ്‌ഐ ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിമ്മി, മനോജ് എന്നിവരും പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page