കോഴിക്കോട്: ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു. പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സിയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി തീവ്രപരിചരണത്തിലായിരുന്ന അദ്ദേഹം ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്. അസാധാരണമായ അന്വേഷണ ബുദ്ധിയും അദൃശ്യമായ തെളിവുകളെ പോലും പിന്തുടരാനുള്ള അസാമാന്യ പ്രതിഭയും കൊണ്ട് കേരള പൊലീസ് സേനയില്‍ വ്യത്യസ്തനായ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സേവനജീവിതത്തിലെ ഏറ്റവും നിര്‍ണായകവും ശ്രദ്ധേയവുമായ നാഴികക്കല്ലായിരുന്നു ഷാരോണ്‍ രാജ് കൊലക്കേസ്. ഷാരോണ്‍ കൊല്ലപ്പെട്ടതെന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത് അദ്ദേഹത്തിന്റെ സംഘമായിരുന്നു. അദ്ദേഹത്തിന്റെ പഴുതടച്ച അന്വേഷണമാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വരെ എത്തിക്കാൻ കഴിഞ്ഞത്. കോടതി വരെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ചിരുന്നു. കാസർകോട്ടെ പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണവും അന്വേഷിച്ചത് ജോൺസൺന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ബേക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക ടീമിന് കൈമാറിയിരുന്നു. ഇതെവിടെയാണ് കൊലപാതകം എന്ന് തെളിയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. അന്വേഷണ മികവിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥന്റെ വിയോഗം സേനയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.








