സോഷ്യല്‍ മീഡിയ താരം അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി; വിയോഗം 106-ാം വയസില്‍

കോട്ടയം: ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരം കോട്ടയം അയ്മനം സ്വദേശിയായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മലയാളികള്‍ അമ്മുക്കുട്ടി അമ്മൂമ്മയെ ഏറെ പരിചയം. ഗോപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മരണവിവരം പുറത്തുവിട്ടത്. ഈ പ്രായത്തിലും കൊച്ചുമകളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങള്‍ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിത യാത്രയില്‍ കണ്ടതും അറിഞ്ഞതുമായ കഥകളും പഴഞ്ചൊല്ലുകളും അനുഭവകഥകളും സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചിരുന്നു. മലയാള പദ്യങ്ങളും ഗുണന പട്ടികയും ഗുരുവായൂരപ്പന്റെ കീര്‍ത്തനങ്ങളുമൊക്കെ അണുവിട തെറ്റാതെ കൃത്യമായി ഓര്‍ത്തുവച്ച് പറയുമായിരുന്ന മുത്തശ്ശിക്ക് ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരാണുള്ളത്. കടുത്ത മോഹന്‍ലാല്‍ ആരാധികയായ മുത്തശ്ശി താരത്തെ നേരില്‍ കാണണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് വിടവാങ്ങുന്നത്. കോട്ടയത്ത് ചിത്രീകരണത്തിന് എത്തുമ്പോള്‍ നേരില്‍ കാണാം എന്നും അമ്മൂമ്മയ്ക്ക് മോഹന്‍ലാല്‍ വിഡിയോ കോളിലൂടെ വാക്കു നല്‍കിയിരുന്നു. പരേതനായ വടയാറ്റ് രാമകൃഷ്ണ പണിക്കരാണ് ഭര്‍ത്താവ്. മക്കള്‍: ചന്ദ്രശേഖരന്‍, ഓമന, രോഹിണി, പരേതരായ ശശിധരന്‍, സോമശേഖരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page