ന്യൂഡല്‍ഹി: 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ദിനത്തില്‍ ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ആണ് സംഭവം. പൂര്‍ണമായും പാടുന്നത് ശ്രദ്ധയില്‍പെട്ടതോടെ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഗായക സംഘം അത് മുഖവിലയ്‌ക്കെടുക്കാതെ പൂര്‍ണമായും ആലപിക്കുകയായിരുന്നു. വന്ദേമാതരം ആലാപനം കഴിഞ്ഞതിനുശേഷം ഖര്‍ഗെ ദേശീയ പതാക ഉയര്‍ത്തി. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രമാണ് പാടേണ്ടത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണം എന്ന് ഉത്തരവിട്ടപ്പോള്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
രാജ്യത്ത് കൂടുതല്‍ വിഭജനത്തിന് വന്ദേമാതരം ബില്‍ കാരണമാകുമെന്നായിരുന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടത്. എന്നാല്‍ എഐസിസി ആസ്ഥാനത്ത് തന്നെ വന്ദേമാതരം പൂര്‍ണമായും ആലപിക്കപ്പെട്ടതോടെ വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി.









തുടക്കം….. മുകളിൽ നിന്നും….