മംഗ്‌ളൂരു: ശക്തമായ കാറ്റിലും മഴയിലും കവുങ്ങ് കടപുഴകി ദേഹത്തേയ്ക്ക് വീണ് തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുയായിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം.
ബെല്‍ത്തങ്ങാടി, കഡബ, കുണ്ടൂര്‍, കോവാലയിലെ യാദവ ഗൗഡ (66) യാണ് മരിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള കവുങ്ങിന്‍ തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് അപകടം. ശക്തമായ കാറ്റില്‍ കടപുഴകിയ കവുങ്ങ് ദേഹത്തേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.








