തിരുവനന്തപുരം: അതിശക്തമായ മഴയെത്തുടര്‍ന്നു ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നു രാവിലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. നിരവധി പേര്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കുടുങ്ങിയിട്ടുണ്ട്.
ഇടുക്കി കുടയത്തൂര്‍ അടൂര്‍ മലയിലെ സുമതി, വാഗമണ്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72), പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തിലെ മണക്കാട്ട് ജോസഫിന്‍ ജോണി (24) മാതാവ് റെജീന എന്നിവരാണ് മരിച്ചത്.
ഉപ്പുതറയില്‍ പൊലീസ് ജീപ്പിനു മുകളില്‍ മണ്ണിടിഞ്ഞു വീണുടനെ ജീപ്പു നിറുത്തി പൊലീസുകാര്‍ ഓടി രക്ഷപ്പെട്ടു.
കോട്ടയം മൂന്നിലവില്‍ ഉരുള്‍പൊട്ടി രാജേഷിന്റെ വീട് ഒലിച്ചു പോയി. ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടര്‍ന്നു മലപ്പുറത്തെ കോട്ടയ്ക്കല്‍ റോഡ് താല്‍ക്കാലികമായി അടച്ചു.
ബോട്ടിന്റെ യന്ത്രത്തകരാറിനെ തുടര്‍ന്നു കടലില്‍ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: യന്ത്രത്തകരാറിനെത്തുടര്‍ന്നു കടലില്‍ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ചു. ബേപ്പൂര്‍ തുറമുഖത്തു നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടാണ് യന്ത്രത്തകരാറിനെത്തുടര്‍ന്നു കടലില്‍ കുടുങ്ങിയത്. കടലുണ്ടി കപ്പലങ്ങാടിയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവരെ രക്ഷിച്ചു കരക്കെത്തിച്ചു.








