കൊച്ചി: എട്ടു വയസുകാരനെ 21 കാരി ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതി മൂവാറ്റുപുഴ പോക്സോ കോടതി തള്ളി. കുട്ടമ്പുഴ പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ജഡ്ജി എ സമീര്‍ ഉത്തരവിട്ടു. യുവതിയെ മുമ്പ് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയുടെ ബന്ധുക്കള്‍ പകപോക്കാനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മുന്‍നിര്‍ത്തി നല്‍കിയ വ്യാജപരാതിയാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. 2021 ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെയുള്ള കാലയളവില്‍ മകനെ യുവതി നിരന്തരമായി പീഡിപ്പിച്ചു എന്നാരോപിച്ച് 2022 സെപ്തംബര്‍ 4നാണ് ഉരുളന്‍ തണ്ണി സ്വദേശിയായ മാതാവ് പരാതി നല്‍കിയത്. പരാതിയില്‍ കുട്ടമ്പുഴ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചന പുറത്തുവന്നത്. കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയെന്ന് പറയുന്ന ദിവസങ്ങളില്‍ യുവതി പരാതിക്കാരിയുടെ വീട്ടില്‍ എത്തിയിരുന്നില്ലെന്നും ആ സമയത്ത് പരാതിയില്‍ പറയുന്ന വീട്ടിലല്ല യുവതി താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
നേരത്തെ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മൊഴി നല്‍കിയതിന്റെ വിരോധത്തിലാണ് ഇവര്‍ക്കെതിരെ വ്യാജ പരാതി നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യുവതി പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന ആണ്‍കുട്ടിയുടെ മാതാവിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍,
ആണ്‍കുട്ടിയുടെ മാതാവും യുവതി പീഡനപരാതി നല്‍കിയ യുവാവും തമ്മില്‍ ഈ കാലയളവില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായി. യുവാവിനെതിരേ യുവതി പീഡനപരാതി നല്‍കിയതിനു പിന്നാലെയാണ് യുവതിക്കെതിരേ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതി വരുന്നത്.








