പാലക്കാട്∙ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പം പള്ളത്ത് വീട്ടിൽ സുകുമാരൻ (43), ദീപ (38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. രണ്ടുപേരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. വഴക്കിനിടയിലാണ് കൊലപാതകമെന്നാണ് നിഗമനം. മാതാവിനെ ആക്രമിക്കുമ്പോൾ 19കാരിയായ മകൾ അത് തടയാൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരത്തെ തുടർന്ന് നാട്ടുക്കൽ പൊലീസ് സ്ഥലത്തെത്തി.








