ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധിച്ചു : യുഎസിനെതിരെ ഇറാൻ

പി പി ചെറിയാൻ

ലോസ് ആഞ്ചലസ് :ലോകകപ്പ് ഫുട്ബോളിനു ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.

എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂൺ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകൾ ഒഴിവാക്കാൻ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ ഫിഫ ഇടപടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page