കുമ്പള: കർണാടകയിലെ ഡി.കെ ശിവകുമാർ സർക്കാർ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന”സൗജന്യ യാത്ര” മംഗളൂരുവിൽ പഠിക്കുന്ന കാസർകോട് ജില്ലയിലെ വിദ്യാർത്ഥികൾക്കും
ലഭ്യമാക്കണമെന്ന് കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി കർണ്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറി നാേടഭ്യർത്ഥിച്ചു.
കാസർകോട് നിന്ന് ദിനംപ്രതി നൂറ് കണക്കിന് വിദ്യാർഥികൾ മംഗളൂരുവിലെ സ്കൂളുകളിലും, കോളേജുകളിലും പഠനത്തിനായി പോകുന്നു. കാസർകോട്ടുനിന്ന് കർണാടക കെഎസ്ആർടിസി ബസ്സുകൾ മംഗ്ളൂരുവിലേക്ക് സർവീസ് നടത്തുന്നുമുണ്ട്. ഈ ബസുകളിൽ കാസർകോട്ടെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നുമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു.






