ജമ്മു-കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാര്‍ തകരാറിലായി; കുടുങ്ങിയവരില്‍ മലയാളികളും; രക്ഷപ്പെടുത്താന്‍ ശ്രമം

ജമ്മു കാശ്മീര്‍: ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗുല്‍മാര്‍ഗ് ഗൊണ്ടോളയില്‍ തകരാറിലായ കേബിള്‍ കാറില്‍ കുടുങ്ങിയവരില്‍ മലയാളികളും ഉണ്ടെന്ന് സൂചന. ഇവരെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. 300 ല്‍ അധികം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ജമ്മു കശ്മീര്‍ പൊലീസും എസ്.ഡി.ഇ.ആര്‍. എഫും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

കഴിഞ്ഞദിവസവും സമാന സംഭവങ്ങള്‍ നടന്നതായി കോഴിക്കോട് സ്വദേശി സതീശ് പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരം സ്വദേശികള്‍ കേബിള്‍ കാറില്‍ കയറിയ ഉടന്‍ അത് തകരാറിലായെങ്കിലും ഒരു മണിക്കൂറിന് ശേഷം സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നുവെന്ന് സതീശന്‍ പറഞ്ഞു. ഒരാള്‍ക്ക് 800 രൂപയാണ് കേബിള്‍ കാറില്‍ കയറാനുള്ള ഫീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page