ഓടുന്ന ട്രെയിനിനുള്ളില്‍ ‘അജ്ഞാത വസ്തു’ തളിച്ചു; ശ്വാസതടസം അനുഭവപ്പെട്ട യാത്രക്കാര്‍ ആശുപത്രിയില്‍

ടോക്കിയോ: ഓടുന്ന ട്രെയിനിനുള്ളില്‍ ‘അജ്ഞാത വസ്തു’ തളിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ജപ്പാനിലെ യുനോ-ടോക്കിയോ ലൈനിലെ ടോകൈഡോ ലൈന്‍ സെക്ഷനിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവ സമയത്ത് കനഗാവ പ്രിഫെക്ചറിലെ ഒഡാവാര സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഗുന്‍മ പ്രിഫെക്ചറിലെ തകസാക്കി സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാവസാകി സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാര്‍ ചുമയ്ക്കുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു. ഇതോടെ 20 ലധികം ആംബുലന്‍സുകളും അടിയന്തര വാഹനങ്ങളും സ്ഥലത്തെത്തി യാത്രക്കാരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ 10 പേര്‍ ആശുപത്രിയില്‍ കഴിയുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page