ബെംഗളൂരു: 26 കാരിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് 15 കാരന്‍ വിഷം കഴിച്ച് മരിച്ചു. ബെംഗളൂരുവിലെ ബിഡ്ഡിയിലാണ് സംഭവം. പിതാവിന്റെ കടയിലെ ജീവനക്കാരിയായിരുന്ന ശോഭയുമായി കൗമാരക്കാരന് അരുതാത്ത ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു. ഇതറിയാനിടയായ മാതാപിതാക്കള്‍ യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മകനോട് ആവശ്യപ്പെട്ടിരുന്നു. ശോഭയെ വിവാഹം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ താന്‍ മരിക്കുമെന്ന് കൗമാരക്കാരന്‍ പിതാവിനോട് പറഞ്ഞിരുന്നു. പിന്നാലെ വീടുവിട്ട കൗമാരക്കാരന്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു. അവിടെ വച്ചാണ് വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചത്.
ഏപ്രില്‍ 24 ന് വിഷം കഴിച്ച 15 കാരന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ ബിഡ്ഡി സ്വദേശിനിയായ ശോഭയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവ ദിവസം ശോഭയുമായി കുട്ടി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു. പിന്നാലെയാണ് വിഷം കഴിച്ചനിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണപ്പെട്ടു.







