വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം; ദേഹത്ത് പെട്രോള്‍ ഒഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പുന്തറ കവലയില്‍ ഇന്ന് രാവിലെയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.

10 മണിയോടെ പെട്ടി ഓട്ടോയില്‍ കുറുപ്പന്തറ കവലയിലെത്തിയ ഫ്രാന്‍സിസ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഓട്ടോയില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.
തുടര്‍ന്ന് ലൈറ്ററുമായി നിന്ന ഫ്രാന്‍സിസിനെ, സ്ഥലത്തെത്തിയ പൊലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങളുടെ വോട്ടുമേടിച്ച ശേഷം പറ്റിക്കരുതെന്നാണ് ഫ്രാന്‍സിസ് പറയുന്നത്.

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നോക്കുകൂലി വേണ്ടെന്നും, വിജയത്തിനായി പ്രവര്‍ത്തിച്ച പടനായകനെ തന്നെ നാടിന്റെ നായകനാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page