തണ്ണിമത്തൻ പറിച്ച 13 കാരനെ കൃഷിയിലെ പങ്കാളികളായ രണ്ടുപേർ ചേർന്ന് കുത്തിക്കൊന്നു

ആഗ്ര: തണ്ണിമത്തൻ പറിച്ച സ്ഥലമുടയുടെ കുടുംബാംഗമായ 13 കാരനെ കൃഷിയിലെ പങ്കാളികളായ രണ്ടുപേർ ചേർന്ന് കുത്തിക്കൊന്നു . ആ ഗ്രയിലെ ബസായ് ബേഡ എന്ന സ്ഥലത്താണ് നാടിനെ സംഭ്രമിപ്പിച്ച കൊലപാതകം ഉണ്ടായത് .കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ കൃഷിയിൽ പങ്കാളികളായ റിയാസുദ്ദീൻ, ഷിറാസുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കുടുംബത്തിന്റെ കൃഷിഭൂമി റിയാസുദീനും ഷിറാസുദീനും ചേർന്ന് പാട്ടത്തിനെടുത്ത് തണ്ണിമത്തൻ കൃഷി ചെയ്യുകയായിരുന്നു.ഇവർക്കൊപ്പം കുട്ടിയുടെ കുടുംബവും കൃഷിയിൽ പങ്കാളികളായിരുന്നു. ഈ തണ്ണിമത്തനുക ളിൽ നിന്നു പാകമായ ഒരെണ്ണം കുട്ടി പറിച്ചതിനെ ചൊല്ലി പ്രതികളും കുട്ടിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടയിൽ പ്രകോപിതരായ പ്രതികൾ കുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്ത് മരിച്ചു. അക്രമികൾ കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. കൃഷിസ്ഥലത്തേക്ക് പോയ കുട്ടി ദീർഘ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്ന തിനെ തുടർന്ന് കുട്ടിയെ തിരക്കിയെത്തിയ സഹോദരിയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയുടെ ജഡം കണ്ടത്. പോലീസ് എത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page