തനിച്ച് താമസിക്കുന്ന 62 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചു

തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന 62 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം ചന്ദനവിളയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുറട്ടൂര്‍ സ്വദേശി ലീലയാണ് അക്രമത്തിനിരയായത്. അക്രമികള്‍ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നതെന്ന് പറയുന്നു. പിന്നാലെ ഉറങ്ങിക്കിടക്കുകയായിരുന്ന ലീലയെ ഇരുമ്പു വടി ഉപയോഗിച്ച് ദേഹമാസകലം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ലീലയുടെ ഇരുകാലുകളും തകര്‍ന്നു.

അക്രമികള്‍ വീട്ടിലെ സാധനങ്ങളും അടിച്ചുതകര്‍ത്തു. വീടിന് സമീപത്ത് പച്ചക്കറി കട നടത്തുകയാണ് ലീല. ഈ കടയും അക്രമികള്‍ തകര്‍ത്തു. അയല്‍വാസികളുമായുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി ലീല പറയുന്നു. അവശനിലയിലായ ലീലയെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ ലീലയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page