പിറന്നാള്‍ വൈറലാക്കാന്‍ റോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി റീല്‍സ്; യുവാവ് അറസ്റ്റില്‍

മുംബൈ: പിറന്നാള്‍ വൈറലാക്കാന്‍ റോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ റീല്‍സ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. മുംബൈ നിവാസിയായ ഫഹദ് ഷെയ്ഖ്(33) എന്നയാളാണ് അറസ്റ്റിലായത്. തന്റെ 33 -ാം പിറന്നാള്‍ ആഘോഷം വെറൈറ്റി ആക്കാന്‍ റോഡില്‍ 33 എന്ന ആകൃതിയില്‍ പെട്രോള്‍ ഒഴിക്കുകയും അതില്‍ തീയിടുകയുമായിരുന്നു.

സണ്‍ടെക് സിറ്റി ഫോര്‍ത്ത് അവന്യൂവിന് മുന്നിലെ എം.എം.ആര്‍.ഡി.എ റോഡിലാണ് യുവാവിന്റെ അപകടകരമായ റീല്‍സ്. ഇതേതുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ റോഡിന്റെ നാല് ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ഒഴിവായത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പൊലീസ് യുവാവിനെതിരെ നടപടി എടുത്തത്.

വീഡിയോയില്‍ യുവാവ് ഒരു കാറിന്റെ അടുത്ത് നില്‍ക്കുന്നതും പിന്നാലെ കയ്യിലിരുന്ന കത്തിച്ച തീപ്പെട്ടിക്കൊള്ളി 33 എന്ന ആകൃതിയില്‍ പെട്രോളൊഴിച്ച ഭാഗത്തേക്കിടുന്നതും കാണാം. കുറച്ച് കഴിഞ്ഞ് അയാള്‍ അവിടെ നിന്നു നടന്ന് നീങ്ങുകയും കാറെടുത്ത് പോവുകയും ചെയ്തു. റോഡില്‍ തീ കത്തുന്നതിനിടെ അത് അവഗണിച്ചാണ് യുവാവ് പോകുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. യുവാവിനെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page