പ്ലസ്ടു വിദ്യാര്‍ത്ഥിനി അസ്‌നയുടെ മരണം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണവുമായി മാതാപിതാക്കള്‍

പാലക്കാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനി അസ്‌ന(20) വിഷം കഴിച്ചുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ മാതാപിതാക്കള്‍ ആരോപണവുമായി രംഗത്ത്. ഭര്‍തൃവീട്ടില്‍ മകള്‍ കൊടിയ മാനസിക പീഡനമാണ് അനുഭവിച്ചിരുന്നതെന്ന് കുടുംബം ആരോപിച്ചു. ഏപ്രില്‍ ആറിനാണ് എലിവിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മകള്‍ മരിച്ചത്. പ്ലസ്ടു പരീക്ഷ എഴുതി ഫലം വരാന്‍ കാത്തിരിക്കുകയായിരുന്നു. മാര്‍ക്ക് കുറയും എന്ന പേടിയില്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിക്കുന്നതായി അസ്നയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

വിഷം ഉള്ളില്‍ ചെന്ന വിവരവും ആശുപത്രിയില്‍ കഴിയുന്ന വിവരവും ഭര്‍തൃവീട്ടുകാര്‍ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും മരണ വിവരം പിറ്റേന്നാണ് അറിയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഠിക്കാന്‍ മിടുക്കിയായിരുന്ന അസ്‌ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page