നിയമസഭാ തിരഞ്ഞെടുപ്പ്:രാത്രി ഒൻപത് വരെ കാസർകോട് ജില്ലയിൽ ആകെ പോളിങ് 79.03 ശതമാനം

കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ രാത്രി ഒൻപത് വരെ വരെ കാസർകോട് ജില്ലയിൽ 79.03 ശതമാനം വോട്ട് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 80.64 ശതമാനം, കാസർകോട്- 79.61 ശതമാനം, ഉദുമ- 78.06 ശതമാനം, കാഞ്ഞങ്ങാട്- 77.24 ശതമാനം, തൃക്കരിപ്പൂർ- 79.65 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണെന്നു ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് : കാസർകോട് ജില്ലയിൽ രാത്രിഎട്ടു മണി വരെ ആകെ പോളിങ്ങ് 78.30 ശതമാനം

കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ രാത്രി എട്ട് വരെ വരെ 78.30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിലുളള പോളിംഗ്‌ നില: മഞ്ചേശ്വരം- 78.64 ശതമാനം, കാസർകോട്- 78.98 ശതമാനം. ഉദുമ- 78.01ശതമാനം, കാഞ്ഞങ്ങാട്- 76.81ശതമാനം, തൃക്കരിപ്പൂർ- 79.14 ശതമാനം . ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പോളിംഗ് രേഖപ്പെടുത്തിയത് തൃക്കരിപ്പൂർ നിയമസഭാമണ്ഡലത്തിലാണ്.

വിവേചനാധികാരം: തൃശ്ശൂരിൽ ഉച്ചക്ക് ഒന്നരയ്ക്ക് പിഞ്ചു കുട്ടിയുമായി വോട്ട് ചെയ്യാൻ എത്തിയ യുവതിയെ തിരിച്ചയച്ചു; 6.30ന് സത്യവാങ്മൂലം വാങ്ങിച്ച ശേഷം വോട്ട് ചെയ്യാൻ അവസരം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മേധാവി ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും തന്റെ വിവേചനാധികാരത്തിൽ ഉറച്ചുനിന്ന ബൂത്ത് തെരഞ്ഞെടുപ്പ് ഓഫീസർ തൃശ്ശൂർ ജില്ലയിൽ ഒരു യുവതിയെ വട്ടം കറക്കിച്ചു .മിക്സിയിൽ വിരൽ കുടുങ്ങി 15 സ്റ്റിച്ചുള്ള യുവതിയുടെ ചൂണ്ട് വിരലിൽ തന്നെ മഷി പുരട്ടണം എന്ന വാശിയിൽ ഉറച്ചു നിന്ന തിരഞ്ഞെടുപ്പ് ബൂത്ത് ചുമതലയുള്ള ജീവനക്കാരി, യുവതിയെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത് അതിനിടയിൽ വിവാദമായിരുന്നു.ജില്ലാ കളക്ടറും എഡിഎമ്മും ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും ഇടപെട്ടിട്ടും ബൂത്ത് തിരഞ്ഞെടുപ്പ് ജീവനക്കാരി വിവേചനാധികാര കടുംപിടുത്തത്തിൽ ഉറച്ചുനിന്നു …

അഞ്ചുമണിവരെ 75.01 ശതമാനം പോളിംഗ്

തിരുവനന്തപുരം : 5 മണി വരെ സംസ്ഥാനത്ത് 75.0 1% വോട്ട് പോൾ ചെയ്തു. ആറു മണിക്ക് ശേഷവും പല ബൂത്തുകളിലും വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവരുടെ നീണ്ടനിരയിലുള്ള വരും വോട്ട് ചെയ്ത് കഴിയുമ്പോൾ സംസ്ഥാനത്ത് പോളിംഗ് ശതമാനം 90 നടുത്ത് എത്തും എന്ന് കരുതുന്നു. 5 മണി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് നാല് മണ്ഡലങ്ങളിൽ 80 ശതമാനം വോട്ട് പോൾ ചെയ്തു. കുന്നമംഗലം, ചിറ്റൂർ, കുന്നത്തുനാട്, അരൂർ മണ്ഡലങ്ങളിലാണ് 80 ശതമാനം വോട്ട് രേഖപ്പെടുത്തിയത് .ഈ സമയത്തിനുള്ളിൽ …

വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ; കാസർകോട് ഉൾപ്പെടെ നേരിയ സംഘർഷം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം ആറുമണിക്ക് അവസാനിച്ചെങ്കിലും സംസ്ഥാനത്ത് പല ബൂത്തുകളിലും നൂറുകണക്കിന് വോട്ടർമാർ കാത്തുനിൽക്കുന്നു. തിരൂർ മണ്ഡലത്തിലെ വെട്ടം ബൂത്തിൽ നിശ്ചിത സമയത്തിന് മുമ്പ് പോളിംഗ് ബൂത്തിന്റെ ഗേറ്റ് പൂട്ടിയെന്നാരോപിച്ചു 30ൽ പരം വോട്ടർമാർ ഗേറ്റിൽ പുറത്തു നിന്നു രോഷം പ്രകടിപ്പിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറാണ് വോട്ടെടുപ്പ് നീണ്ടുപോകാൻ കാരണമെന്ന് ബൂത്തു തിരഞ്ഞെടുപ്പു ജീവനക്കാർ പറയുന്നു. എന്നാൽ ജീവനക്കാരുടെ മെല്ലെപ്പോക്കു സമീപനമാണ് കാരണമെന്ന് മണിക്കൂറുകളായി വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവരും പറയുന്നു. അതേസമയം ബൂത്തുകളിൽ …

ആവശ്യപ്പെട്ട ഭക്ഷണം നല്‍കിയില്ല; മാതാവിനെ 12 കാരന്‍ കയ്യേറ്റം ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ആവശ്യപ്പെട്ട ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചതിന് മാതാവിനെ 12 വയസ്സുകാരന്‍ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീടിനുള്ളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നതെന്നാണ് വിവരം. ദൃശ്യത്തില്‍ അമിത വണ്ണമുള്ള ഒരു ആണ്‍കുട്ടി മാതാവിനോട് കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടുന്നു. എന്നാല്‍ മാതാവ് ഇനി ഭക്ഷണമില്ലെന്ന് പറഞ്ഞ് കുട്ടിയെ പറഞ്ഞയക്കുന്നു. ഇതോടെ ദേഷ്യം വന്ന കുട്ടി മാതാവിനെ കയ്യേറ്റം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മാതാവ് കുട്ടിയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം കുട്ടി അവഗണിക്കുന്നതും മാതാവിനെ തള്ളിയിടുന്നതും കാണാം. …

ഒന്നാം നമ്പർ മണ്ഡലം, ഒന്നാം നമ്പർ ബൂത്ത്; അശ്വിനി രേഖപ്പെടുത്തിയത് ‘ഒന്നാം’ വോട്ട്

കാസർകോട്:​ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സവിശേഷമായൊരു ‘ഒന്നാം നമ്പർ’ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിനി എന്ന വോട്ടർ. സംസ്ഥാനത്തെ ഒന്നാം നമ്പർ നിയോജകമണ്ഡലമായ മഞ്ചേശ്വരത്തെ ഒന്നാം നമ്പർ പോളിങ് ബൂത്തിൽ ഒന്നാമതായി വോട്ട് രേഖപ്പെടുത്തിയത് അശ്വിനിയാണ്. ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിലെ ഒന്നാം നമ്പർ ബൂത്തിലാണ് അശ്വിനി വോട്ടുചെയ്തത് ​മഞ്ചേശ്വരം ഗേരുക്കട്ടെയിൽ അംഗൻവാടി അധ്യാപികയാണ് അശ്വിനി.ഇത്തവണ ഉദ്യാവാർ ജി.എൽ.പി സ്കൂളിൽ ബൂത്ത് ലെവൽ ഓഫീസറായി നിയോഗിക്കപ്പെട്ടതിനാൽ ജോലിക്ക് നേരത്തെ പ്രവേശിക്കേണ്ടതുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അനുമതിയോടെയാണ് അശ്വിനി അതിരാവിലെ തന്നെ …

ഡിസൈനര്‍ റഹ്‌മാന്‍ പൊയ്യയില്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ ഡിസൈനറും കലാകാരനുമായ റഹ്‌മാന്‍ പൊയ്യയില്‍ (55) അന്തരിച്ചു. ഉദുമ, ബേവൂരി സ്വദേശിയാണ്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ ബാത്ത് റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ ഉദുമയിലെ ആശുപത്രിയിലെത്തി.

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ത്രേസ്യാമ്മ ബൂത്തിലെത്തി വോട്ട് ചെയ്തു

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ത്രേസ്യാമ്മ പാറശേരി ബൂത്തിലെത്തി വോട്ട് ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമൂഹ മാധ്യമത്തിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു.104 വയസുകാരിയായ ത്രേസ്യാമ്മ പാറശേരി ഇടുക്കിയിലെ ന്യൂമാന്‍ എല്‍പി സ്‌കൂള്‍ ബൂത്തില്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് സമ്മതിദാനം വിനിയോഗിച്ചത്. ഈ പ്രായത്തിലും വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയ ത്രേസ്യാമ്മ, ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ബേപ്പൂരില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുടുങ്ങി; എല്‍ ഡി എഫ് -യു ഡി എഫ് സംഘര്‍ഷം, തൃപ്പൂണിത്തുറയിലും കൊല്ലത്തും പയ്യന്നൂരിലും കള്ളവോട്ട് ആരോപണം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെ വിവിധ ഭാഗങ്ങളില്‍ കള്ളവോട്ട് ആരോപണം ശക്തമായി. കടുത്ത മത്സരം നടക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുള്‍ സമദ് എന്നയാളാണ് കസ്റ്റഡിയിലായത്. വോട്ടര്‍ സ്ലിപ് ഇല്ലാതെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയ ഇയാളെ എല്‍ ഡി എഫ് ബൂത്ത് ഏജന്റുമാര്‍ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല. ഇതേ ചൊല്ലി എല്‍ ഡി എഫ് -യു ഡി എഫ് പ്രവര്‍ത്തര്‍ തമ്മില്‍ നേരിയ …

കാസര്‍കോട് ജില്ലയിൽ 3 മണി വരെ 56.21 ശതമാനം പോളിംഗ്; ഏറ്റവും കുറവ് മഞ്ചേശ്വരത്ത്, കാസര്‍കോട്ടും പോളിംഗില്‍ മന്ദത

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 56.21 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. വൈകുന്നേരം മൂന്നുവരെയുള്ള കണക്കുപ്രകാരമാണിത്. ആറു മണിവരെയാണ് പോളിംഗ്. ഈ സമയത്തിനകം ക്യൂവില്‍ ഇടം നേടിയാല്‍ വോട്ടു ചെയ്യാന്‍ കഴിയും.സംസ്ഥാന രാഷ്ട്രീയം ഉറ്റു നോക്കുന്നതും ശക്തമായ ത്രികോണ മത്സരം നടക്കുന്നതുമായ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണ് കാസര്‍കോട് ജില്ലയില്‍ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 54.05 ശതമാനം പേര്‍ ഇവിടെ വോട്ടു രേഖപ്പെടുത്തി. കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ 55.69 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. ഉദുമയില്‍ 57.78 ശതമാനം …

കിണര്‍ കുഴിക്കുന്നതിനിടെ കയര്‍പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കണ്ണൂര്‍: കിണര്‍ കുഴിക്കുന്നതിനിടെ കയര്‍പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മയ്യില്‍ മുണ്ടേരിക്കടവ് സതീശന്‍ റോഡിനു സമീപമാണ് അപകടം ഉണ്ടായത്. ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂര്‍, കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തൊഴിലാളികളെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

കാസര്‍കോട് അടക്കം വിവിധ ജില്ലകളില്‍ വേനല്‍ച്ചൂട് രൂക്ഷം; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട് അടക്കം വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും …

ഫ്രീസറില്‍ വച്ച മൃതദേഹം അഴുകി വീര്‍ത്തനിലയില്‍; ആശുപത്രിക്കെതിരെ പരാതി

കൊല്ലം: ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌ക്കാര ചടങ്ങുകള്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ പുറത്തെടുത്തപ്പോള്‍ അഴുകി വീര്‍ത്തനിലയിലെന്ന് പരാതി. ആയൂര്‍ തോട്ടത്തറ സ്വദേശി ജോയല്‍ ജോര്‍ജ് മാത്യു(32) വിന്റെ മൃതദേഹമാണ് അഴുകിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടത്. ഇതിനെതിരെ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. പൂനെയില്‍ പ്രോജക്ട് മാനേജറായിരുന്നു ജോയല്‍. കഴിഞ്ഞദിവസം കൂട്ടുകാരോടൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അഞ്ചലിലെ സെന്റ് …

മാട്ടുമ്മൽ തറവാട് ദേവസ്ഥാനത്ത് സാംസ്കാരിക സമ്മേളനവും അനുമോദനവും നടത്തി

നീലേശ്വരം: പള്ളിക്കര മാട്ടുമ്മൽ തറവാട് ദേവസ്ഥാനംകളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനവും അനുമോദനവും നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ: കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിശ്വാസ് പള്ളിക്കര അധ്യക്ഷനായി. കേണമംഗലം കഴകം ക്ഷേത്രം പ്രസിഡണ്ട് ബാലൻ ,സെക്രട്ടറി പി.രമേഷ് കുമാർ , നീലേശ്വരം നഗരസഭ മുൻ വൈസ് ചെയർമാൻ പി രമേശൻ . മാട്ടുമ്മൽ തറവാട് പ്രസിഡണ്ട് എം കേശവൻ പ്രോഗ്രാം കൺവീനർ സജിത്ത് തറവാട് ട്രഷറർ ശശീധരൻ സംസാരിച്ചു. പരിപാടിയിൽകലാ കായിക …

ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് വധു വിവാഹ വേഷത്തില്‍ വോട്ട് ചെയ്തു

വയനാട്: വിവാഹച്ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് വധു വിവാഹ വേഷത്തില്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു . വയനാട് മേപ്പാടി സ്വദേശി അഖില ആന്റണി മൈക്കിള്‍ ആണ് വിവാഹ വസ്ത്രത്തിലെത്തി വോട്ട് ചെയ്തത്. മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 191-ാം നമ്പര്‍ ബൂത്തില്‍ രാവിലെ എത്തിയ അഖില വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വിവാഹ കര്‍മത്തിന് ചര്‍ച്ചിലെത്തിയത്.

പുല്ലൂരില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഹരിപുരം, പുല്ലൂരില്‍ യുവാവിനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപുരം പോസ്റ്റാഫീസിനു സമീപത്തെ സബിന്‍ (32) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് മൃതദേഹം കാണപ്പെട്ടത്. ബുധനാഴ്ച രാത്രി വരെ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല.കണ്ണന്‍- പുഷ്പ ദമ്പതികളുടെ മകനായ സബിന്‍ പ്രണയ വിവാഹിതനാണ്. രണ്ടു മക്കളുണ്ട്. അമ്പലത്തറ പൊലീസ് അന്വേഷണം തുടങ്ങി.

‘സ്ഥാനാര്‍ത്ഥിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു’; ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതായി പരാതി

മലപ്പുറം: സ്ഥാനാര്‍ത്ഥിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതായി പരാതി. മലപ്പുറം മങ്കടയില്‍ തിരൂര്‍ക്കാട് സ്വദേശി ഷബീറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവര്‍ ഇക്ബാല്‍, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിനെതിരെ ഷബീര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് മര്‍ദ്ദനത്തിന് കാരണമായതെന്ന് പറയുന്നു. പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.