കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്ക, പൊതുമരാമത്ത് ബംഗ്ലാവിനു സമീപത്തെ തുടിയില്‍ വിനോദ് (46) ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 803 വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വൃക്ക സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കായി രണ്ടു ദിവസം മുമ്പാണ് വിനോദിനെ പിരയാരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പിതാവ്:ബാലകൃഷ് ണന്‍. ഭാര്യ: രൂപിക. രണ്ടു മക്കളുണ്ട്. വിനോദ് നേരത്തെ ഡ്രൈവറായിരുന്നു.






