സാമ്പത്തിക തര്‍ക്കം; ഭാര്യയെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: സാമ്പത്തിക തര്‍ക്കത്തിനിടെ ഭാര്യയെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
വടക്കന്‍ ബെംഗളൂരുവിലെ നാഗസാന്ദ്രയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 35 കാരിയായ കാവ്യയാണ് ഭര്‍ത്താവ് ധരിയപ്പ(45) യുടെ ചവിട്ടേറ്റ് മരിച്ചത്.

വീട്ടുചെലവുകള്‍ക്കായി മാറ്റിവെച്ച രണ്ട് ലക്ഷം രൂപയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹോദരന് നല്‍കാന്‍ വച്ചിരുന്ന പണമായിരുന്നു അതെന്ന് പിന്നീട് ധരിയപ്പ പൊലീസിനെ അറിയിച്ചു. തര്‍ക്കത്തിനിടെ പ്രകോപിതനായ ധരിയപ്പ കാവ്യയെ ആക്രമിക്കുകയും ഇതിനിടെ കഴുത്തില്‍ ചവിട്ടുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ കാവ്യ മരിച്ചു.

മൃതദേഹത്തിനൊപ്പം രണ്ടുമണിക്കൂറോളം ചെലവഴിച്ച ധരിയപ്പ പിന്നീട് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ധരിയപ്പയെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു. ദമ്പതികള്‍ക്ക് പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു മകനും, കോളേജില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page