തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാര്‍ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







