കൊച്ചി: കഴിഞ്ഞ ദിവസം കൂടിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് 1120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,040 രൂപയാണ് വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 13,880 രൂപയാണ് വില.
ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 135 വര്‍ധിച്ച് 14,020 രൂപയും പവന് 1,12,160 രൂപയുമായിരുന്നു വില. ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. കേരളത്തില്‍ സ്വര്‍ണത്തിന് ഉണ്ടായ ചരിത്രവിലയായിരുന്നു ഇത്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണം.







