വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ അമേരിക്ക വിജയം നേടിയെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ തകര്‍ന്നുവെന്നു അദ്ദേഹം പറഞ്ഞു. ഇറാന്റെ വ്യോമസേനയും നാവികസേനയും ദുര്‍ബലമായെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണെന്നു തെളിഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അതിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം, അവര്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങേണ്ടിവരും. ഹോര്‍മുസ് സ്വാഭാവികമായി തുറന്ന നിലയിലായിരിക്കണമെന്നു ട്രംപ് പറഞ്ഞു.
അമേരിക്ക ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല. എങ്കിലും അത്തരം മാറ്റങ്ങള്‍ സംഭവിക്കാമെന്നു അദ്ദേഹം സൂചിപ്പിച്ചു. ഇറാന്റെ നിരവധി സംവിധാനങ്ങള്‍ തകരാറിലാക്കി. ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചു – ട്രംപ് പറഞ്ഞു. ഇറാന്‍ ഇനി മിഡില്‍ ഈസ്റ്റിന് ഭീഷണിയല്ല.അവരുടെ ഭീഷണി അവസാനിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







